തട്ടിപ്പിനായി ക്രിമിനലുകൾ മാട്രിമോണിയൽ സൈറ്റുകളിൽ പ്രീമിയം അംഗത്വം എടുക്കുന്നു; മുന്നറിയിപ്പുമായി അഹമ്മദാബാദ് പോലീസ്

single-img
11 April 2023

തട്ടിപ്പിനായി ക്രിമിനലുകൾ മാട്രിമോണിയൽ സൈറ്റുകളിൽ പ്രീമിയം അംഗത്വം എടുക്കുന്നതായി അഹമ്മദാബാദ് പോലീസ്.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി അഹമ്മദാബാദ് പോലീസിന്റെ മഹിളാ പോലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം പാഞ്ഞത്. നഗരത്തിലെ 150-ലധികം കോളേജുകളിലെ വനിതാ വിദ്യാർത്ഥികളുമായി സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ട്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സെമിനാർ നടത്തിയത്.

കുറ്റവാളികൾ തട്ടിപ്പിനായി പ്രധാനമായും തിരഞ്ഞെടുക്കുന്നത് നല്ലവരായ കുടുംബങ്ങളിൽ നിന്നുമുള്ള സ്ത്രീക്കെയാണ്. വ്യാജ വിശദാംശങ്ങളും ഫോട്ടോകളും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നു. അതിനുശേഷം ബന്ധപ്പെടുകയും സ്ത്രീയുടെ ആത്മവിശ്വാസം നേടുകയും ചെയ്യും. അതിനു ശേഷം ഇരകളെ പലവിധത്തിൽ കബളിപ്പിക്കുന്നു. ഇത്തരം കേസുകൾ വർദ്ധിച്ചുവരികയാണ്, ഇത് ആശങ്കാജനകമാണ് – അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഹിമാല ജോഷി വിദ്യാർത്ഥികളോട് പറഞ്ഞു

കഴിഞ്ഞ വർഷം, ഗുജറാത്ത് സിഐഡി ക്രൈം സൈബർസെൽ 200-ലധികം പ്രൊഫൈലുകൾ തിരിച്ചറിഞ്ഞു, അവയിൽ ചിലത് വ്യാജ രേഖകൾ ഉപയോഗിച്ച് മാട്രിമോണിയൽ സൈറ്റുകളിൽ സൃഷ്ടിച്ചതാണ് എന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഹിമാല ജോഷി പറഞ്ഞു.