പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

single-img
26 October 2022

പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. ഇത് മൂന്നാം തവണയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്‍പില്‍ എത്തുന്നത്.

നിലവില്‍ 17 മണിക്കൂറോളം എല്‍ദോസിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.(crime branch will question Eldhose Kunnappillil in sexual assault case)

നിലവില്‍ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യല്‍ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനുശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം.

ഇതിനിടെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. എം.എല്‍.എക്കെതിരെ വധശ്രമത്തിന് തെളിവുണ്ടായിട്ടും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നതാണ് പ്രോസിക്യൂഷന്‍ വാദം.