ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
29 October 2022

പാറശ്ശാലയിൽ കഷായവും ജ്യൂസും കഴിച്ചുള്ള ഷാരോൺ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഇതിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. മരണത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ്പ അറിയിച്ചു.

യുവാവിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും. കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്.

ഇന്ന് ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. താൻ പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. അതേസമയം, ഈ ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു.