ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് റെക്കോര്‍ഡ് വേഗത്തില്‍

single-img
18 November 2022

തലശ്ശേരിയില്‍ നവംബർ മൂന്നിന് കാറിൽ ചാരിനിന്നെന്ന പേരിൽ ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിനടക്കം വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയാണെന്ന പരിഗണന പോലും നൽകാതെയുളള നരഹത്യാശ്രമമാണ് നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണവാട്ടി ജംഗ്ഷനിലായിരുന്നു കാറിൽ ചാരി നിന്നെന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. കേസിലെ പ്രധാന പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് കുട്ടിയെ മുതുകിന് ചവിട്ടി തെറിപ്പിക്കുന്ന സംഭവത്തിൻ്റെ സി സി ടി വി ദൃശ്യം

. ജനങ്ങൾ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ രാത്രി തന്നെ വിട്ടയച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. അറസ്റ്റ് വൈകുന്നതായുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പിന്നീട് നടപടിയെടുത്തത്. നരഹത്യാക്കുറ്റം ചുമത്തി ഷിഹാദിനെ അറസ്റ്റ് ചെയ്തു. ലോക്കൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തെ തുടർന്ന് നവംബർ അഞ്ചിന് തന്നെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് എസ് എച്ച് ഒ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായുള്ള റിപ്പോർട്ട് റൂറൽ എസ്‍ പി എഡിജിപിക്ക് സമർപ്പിച്ചു.