ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദും ഉത്കർഷ പവാറും വിവാഹിതരായി

single-img
4 June 2023

ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. ക്രിക്കറ്റ് താരമായ ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.

മഹാരാഷ്ട്രയുടെ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഉത്കർഷ. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ ഋതുരാജ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു. ചെന്നൈ സൂപ്പർ കിങ്സിൽ ഋതുരാജിന്റെ സഹതാരങ്ങളായ ശിവം ദുബെ, പ്രശാന്ത് സോളങ്കി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി.

രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ തുടങ്ങിയവർ ഋതുരാജിനും ഉത്കർഷയ്ക്കും ആശംസകൾ നേർന്നു. ഐപിഎലിൽ ചെന്നൈയുടെ കിരീടവിജയത്തിന പിന്നാലെ, പ്രതിശ്രുത വധുവിനും മഹേന്ദ്രസിങ് ധോണിക്കുമൊപ്പമുള്ള ഋതുരാജിന്റെ ചിത്രം വൈറലായിരുന്നു. ‘എന്റെ ജീവിതത്തിലെ വിവിഐപികൾ’ എന്ന കുറിപ്പോടെയാണ് ഋതുരാജ് ഈ ചിത്രം പങ്കുവച്ചത്.