ഏക സിവിൽ കോഡ് : പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഇതു വരെ സിപിഎം ക്ഷണം ലഭിച്ചില്ല: പിഎംഎ സലാം

single-img
7 July 2023

കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ സിപിഐഎം ക്ഷണം ഇതു വരെ ലഭിച്ചിട്ടില്ല എന്ന് മുസ്‌ലിം ലീഗ്. ക്ഷണം ലഭിച്ചാൽ അപ്പോൾ നിലപാട് സ്വീകരിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു.

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്‍റെ സ്വഭാവവും അതിൽ പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഏക സിവില്‍ കോഡില്‍ ഇ എം എസിന്‍റെ നിലപാടില്‍ നിന്നും സിപിഐഎം ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏക സിവിൽ കോഡിൽ പ്രകോപനമുണ്ടാക്കി വോട്ട് പിടിക്കാൻ ബിജെപി ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.