സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

single-img
17 March 2023

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

നീലേശ്വരം കൊയാമ്ബുറത്തെ ബാലന്‍-ജാനകി ദമ്ബതികളുടെ മകന്‍ പ്രിയേഷ് (32) ആണ് മരിച്ചത്.

സിപിഎം കൊയാമ്ബുറം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നീലേശ്വരം മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കബഡി താരം കൂടിയാണ് പ്രിയേഷ്.

പാര്‍ടി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോവിഡ് കാലത്ത് വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച്‌ നല്‍കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ബുധനാഴ്ച രാത്രി വരെ പ്രിയേഷ് എല്ലാ ഏര്‍പാടുകളും ചെയ്തുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നായിരുന്നു. ഇന്നാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: അജിത് കുമാര്‍, അജിത.