കണ്ണൂരില്‍ പശുവിന്‌ പേവിഷബാധ സ്‌ഥിരീകരിച്ചു

single-img
14 September 2022

കണ്ണൂര്‍: കണ്ണൂരില്‍ പശുവിന്‌ പേവിഷബാധ സ്‌ഥിരീകരിച്ചു. ചാലയിലെ പ്രസന്നയുടെ വീട്ടിലെ പശുവിനാണ്‌ പേയിളകിയത്‌.

പേ വിഷബാധ സ്‌ഥിരീകരിച്ചതിന്‌ പിന്നാലെ ഇന്നലെ രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കാണാനില്ല. എങ്ങനെയാണ്‌ വിഷ ബാധയേറ്റതെന്ന കാര്യം വ്യക്‌തമല്ല. എന്നാലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ്‌ പ്രാഥമിക നിഗമനം. ഡോക്‌ടര്‍മാര്‍ വന്ന്‌ പരിശോധന നടത്തിയ ശേഷമാണ്‌ പേ വിഷബാധയേറ്റെന്ന്‌ സ്‌ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു.കറവയുള്ള പശു ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്‌ഥതകള്‍ കാണിച്ചിരുന്നെന്നും അക്രമാസക്‌തമായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.
കെട്ടിയിട്ടതു കൊണ്ട്‌ തന്നെ അധികം പ്രദേശങ്ങളിലൊന്നും പശു പോയിരുന്നില്ല. സംഭവസ്‌ഥലത്ത്‌ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. പശുവുമായി അടുത്തിടപഴകിയ ആള്‍ക്കാര്‍ക്കുള്ള കുത്തിവെയ്‌പ് എടുത്തു.