പിണറായി മോദിയുടെ പകർപ്പ്; മുഖ്യമന്ത്രിയുടെ സ്‌നേഹം ഇസ്രയേലിനോട്: കെ മുളീധരന്‍

single-img
13 November 2023

കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്തിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരന്‍. ജില്ലാ ഭരണകൂട നടപടി നടപടി ജനാതിപത്യ വിരുദ്ധം. മോഡിയുടെ പകര്‍പ്പാണ് പിണറായി എന്ന് ഈ നീക്കത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസ് പാർട്ടിക്ക് ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ വെറുതെ ആയി. മുഖ്യമന്ത്രിയുടെ സ്‌നേഹം പലസ്തീന്‍ ജനതയോട് അല്ല, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവമ്പർ 23 ന് കോഴിക്കോട് ബീച്ചില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഇന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ആണ് അനുമതി നിഷേധിച്ചത്. നവകേരള സദസ്സ് നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു.