കോണ്‍ഗ്രസുകാര്‍ക്ക് ഇവിടെ പ്രത്യേകിച്ച് രാഷ്ട്രീയ ഭാവി കാണുന്നില്ല; അവര്‍ പാകിസ്താനില്‍ പോയി അവിടെ പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്: അനിൽ ആന്റണി

single-img
27 March 2024

ഇന്ത്യയിൽ നിന്നും കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണി. രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്‍റണി വരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ കെ ആന്റണി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുകാര്‍ക്ക് ഇവിടെ പ്രത്യേകിച്ച് രാഷ്ട്രീയ ഭാവി കാണുന്നില്ല. അവര്‍ക്ക് നല്ലത് പാകിസ്താനില്‍ പോയി അവിടെ പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നതാണെന്ന് അനില്‍ ആന്‍റണി പറഞ്ഞു.