കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു; 4 പേര്‍ക്ക് പരിക്ക്

single-img
16 October 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ബച്ച്‌ നാലുപ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ന് ബെല്ലാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയുംമറ്റുനേതാക്കളും നടന്നുപോകുമ്ബോള്‍ അതിന്റെ മുന്നിലായി കോണ്‍ഗ്രസിന്റെ ഒരു മാധ്യമസംഘം സഞ്ചരിക്കുന്ന വാഹനമുണ്ട്. ഇതിന്റെ കൂടെ സഞ്ചരിച്ച മറ്റൊരു ലോറിയെ പ്രവര്‍ത്തകര്‍ക്കാണ് ഷോക്കേറ്റത്.

പ്രവർത്തകരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തരധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.