കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ വന്നാൽ അദാനിക്കെതിരെ അന്വേഷണം നടത്തും: രാഹുല്‍ ഗാന്ധി

single-img
18 October 2023

2024ലെ പൊതു തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി. വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണ്. പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണ് എന്നത് രാജ്യത്തിന് മുഴുവന്‍ അറിയാം. ശരത് പവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല. ശരത് പവര്‍ അദാനിയെ സംരക്ഷിക്കുന്നില്ല. കല്‍ക്കരി വില വര്‍ദ്ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 12000 കോടി രൂപ കൈക്കലാക്കി എന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. രേഖകള്‍ ലഭിക്കുന്നില്ലെന്ന് സെബി പറയുമ്പോള്‍, ഫിനാന്‍ഷ്യല്‍ ടൈംസിന് രേഖകള്‍ ലഭിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.