കോൺഗ്രസ് ബിജെപിയുടെ ബി ടീം; പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
29 December 2022

കോൺഗ്രസിലെ മുതിർന്ന നേതാവായ എ.കെ.ആന്റണി കഴിഞ ദിവസം നടത്തിയ മൃദുഹിന്ദുത്വ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി . കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണെന്നും തുറന്നടിച്ചു.

ഇത്തരത്തിലുള്ള സമീപനം വെച്ചുകൊണ്ട് അവർക്ക് ബി.ജെ.പിയെ നേരിടാനാകില്ല. ചന്ദനക്കുറിയുള്ളവരെല്ലാം വർഗീയവാദികളല്ലെന്നും വിശ്വാസികളെക്കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി നയമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം, എ.കെ.ആന്റണി നടത്തിയ പരാമർശത്തിൽ കോൺഗ്രസിലും ഭിന്നത രൂക്ഷമാണ്. കോണ്‍ഗ്രസ് ഒരു സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമോയെന്നുള്ള നിലപാട് സംഘടനയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. പക്ഷെ കെ.മുരളീധരൻ എം.പി ആന്റണിയെ അനുകൂലിക്കുകയായിരുന്നു.