പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ഏക പാർട്ടി കോൺഗ്രസ് : അജയ് മാക്കൻ

single-img
2 September 2022

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തെ ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ.

ഒരു രാഷ്ട്രീയ പാർട്ടിയിലും തെരഞ്ഞെടുപ്പില്ലാത്തതിനാൽ എല്ലാവരും തൃപ്തരാകണം. ബിജെപിയിൽ ജെ പി നദ്ദയെ തിരഞ്ഞെടുത്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ, അമിത് ഷായെ തിരഞ്ഞെടുത്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ?”അജയ് മാക്കൻ ചോദിച്ചു

ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയുടെ കുടുംബം പരിഗണിക്കുന്നത്. എന്നാൽ G 23 നേതാക്കൾ ശക്തമായ മത്സരം കാഴ്ചവെക്കും എന്നാണു ലഭിക്കുന്ന വിവരം. ശശി തരൂർ ആയിരിക്കും G 23 യുടെ സ്ഥാനാർഥി.