ആർ എസ് എസ് അനുകൂല നിലപാട്:കെ. സുധാകരനോടു വിശദീകരണം തേടി

single-img
15 November 2022

കെ പി സി സി അധ്യക്ഷൻ കെ.സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതിര്ത്വം വിശദീകരണം തേടി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ എസ് എസ് അനുകൂല പ്രസ്താവനകളുടെ പേരിൽ കോൺഗ്രസിൽ കെ സുധാകരനെതിരെ കോൺഗ്രസിൽ വലിയ തോതിലുള്ള അമര്ഷമാണ് നിലനിൽക്കുന്നത്. ജവഹർലാൽ നെഹ്‌റു ഉൾപ്പടെയുള്ള മഹാരഥന്മാരെ അധിക്ഷേപിച്ചു പ്രസംഗം നടത്തിയതോടെ സുധാകരൻ മര്യാദയുടെ സർവേ സീമകളും ലംഘിച്ചു എന്നാണു കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുന്നത്. സുധാകരന്റെ പ്രസ്താവനകൾ സി പി എമ്മിന് ആയുധം നൽകുന്നതിന് തുല്യമാണ് എന്നാണു എന്നാണു ഈ നേതാക്കളുടെ വിലയിരുത്തൽ.

അതേസമയം ലീഗിന് പിന്നാലെ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. ആര്‍എസ്എസ് അനുകൂല പരാമര്‍ശം സുധാകരന്‍ തിരുത്തണം എന്നും, ഖേദ പ്രകടനം കൊണ്ടായില്ലെന്നും മുസ്ലീം ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ ആവശ്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനെ തള്ളി രംഗത്ത് വന്നിരുന്നു.

ജവഹർ ലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തുവെന്ന കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ പരാമർശം ഗൗരവതരമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. കൂടാതെ വിവാദ പരാമർശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുധാകരനെതിരെ പരാതി ലഭിച്ചു എന്നും അദ്ദേഹം സ്ഥിതീകരിച്ചു.

ഇന്നലെ കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്നായിരുന്നു സുധാകരൻ നൽകിയ വിശദീകരണം