കോൺ​ഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ: അനിൽ ആന്റണി

single-img
9 April 2024

പത്തനംതിട്ട മണ്ഡലത്തിൽ താൻ തന്നെ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വൻ പരാജയം ഏറ്റുവാങ്ങും.

കോൺ​ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണ്. എ കെ ആന്റണിയോട് സഹതാപമാണെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലഹരണപ്പെട്ട കോൺ​ഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു.

രാജ്യത്തിന്റെ സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതിൽ സഹതാപം. പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്. ​ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും സഹതാപം മാത്രം. എ കെ ആന്റണിയുടെ പരാമർശങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അനിൽ ആന്റണി മറുപടി നൽകി.