കോൺഗ്രസ് ഒരു മഹാ പോരാട്ടത്തിന് പുറപ്പെടുകയാണ് ; തോറ്റാൽ രാജ്യമാണ് തോൽക്കുന്നത്: വിഡി സതീശൻ

single-img
22 February 2024

കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിലൂടെ ഒരു മഹാ പോരാട്ടത്തിന് പുറപ്പെടുകയാണെന്നും കോൺഗ്രസ് തോറ്റാൽ രാജ്യമാണ് തോൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്.

കേരളത്തിൽ സിപിഐഎമ്മും സംഘപരിവാറും തമ്മിൽ യോജിപ്പിലാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഒരാൾ സഹായിച്ചാൽ തിരിച്ചും സഹായിക്കും. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ ഒരെണ്ണത്തിനെയും വെറുതെ വിടില്ല. എല്ലാത്തിനെയും തൂക്കും. റബ്ബറിനെ കുറിച്ച് സംസാരിക്കാൻ ഞാൻ അഭിപ്രായം തേടുന്നത് ഫ്രാൻസിസ് ജോർജിനോടാണെന്നും സതീശൻ പറഞ്ഞു.

ഇത്തവണ കോട്ടയം പാർലമെൻ്റ് സീറ്റിൽ ഉജ്ജ്വല വിജയം നേടിക്കൊണ്ടാണ് ചിലർക്ക് മറുപടി നൽകുന്നത്. ഫ്രാൻസിസ് ജോർജിൻ്റെ വിജയം ഒരു മധുര പ്രതികാരമായിരിക്കും. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആൻ്റോ ആൻ്റണി പത്തനംതിട്ടക്കാർക്കുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.