കോൺഗ്രസിലേക്ക് ഇനി ഇല്ല; കോൺ​​ഗ്രസ് മുൻ ഡിസിസി പ്രസിഡന്റ് സിപിഎമ്മിലേക്ക്

single-img
18 December 2023

പത്തനംതിട്ടയിൽ കോൺ​​ഗ്രസ് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് സിപിഐഎമ്മിലേക്ക് ചേക്കേറുന്നു . പാർലമെന്റ് തിരഞ്ഞെടുപ്പിനോടടുത്ത് പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. കോൺഗ്രസിലേക്ക് ഇനി ഇല്ലെന്ന് ബാബു ജോർജ് പറഞ്ഞു. കഴിഞ്ഞ 52 വർഷം താൻ പാർട്ടി പ്രവർത്തനം നടത്തി. കോൺഗ്രസ് നേതാക്കൾ തന്നെ അപമാനിച്ചു. ഡിസിസി ഓഫീസിന്റെ കതകിൽ ചവിട്ടി എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. ഇതിലും വലിയ സംഘടനാ വിരുദ്ധ പ്രവർത്തനം പാർട്ടി തലപ്പത്തുള്ളവർ ചെയ്തിട്ടുണ്ടെന്നും ബാബു ജോർജ് പറഞ്ഞു.

കേവലം കതകിൽ ചവിട്ടിയതിന് പാർട്ടിയിൽ നിന്നും സസ്പെൻഷനിലായ ബാബു ജോർജ് നേരത്തെ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പി ജെ കുര്യൻ, പഴകുളം മധു എന്നിവരടങ്ങുന്ന ഉപജാപക സംഘം ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിനിരത്തിയത്. താനും അതിൽപെട്ട ഒരാളാണ്. ജില്ലയിലെ മുതിർന്ന നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാത്തവരെ വെട്ടിനിരത്തുന്ന രീതിയാണുളളതെന്നും ബാബു ജോർജ് ആരോപിച്ചിരുന്നു.