കോൺഗ്രസ് നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് വേറെ സ്ഥാനാർഥി വന്നേക്കുമോ എന്നുള്ള പേടിയാൽ: ഇപി ജയരാജൻ

single-img
11 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെപ്പ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എൽഡിഎഫ് കൺവീണർ ഇ.പി.ജയരാജൻ. ഗ്രൂപ്പ് തർക്കം പേടിച്ചാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘‘തെരഞ്ഞെടുപ്പിൽ ഭയപ്പാടും വേവലാതിയും യുഡിഎഫിനും കോൺഗ്രസിനുമാണ്. അവര് പേടിച്ചു നടക്കുകയാണ്.

അതിനാലാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വേറെ സ്ഥാനാർഥി വന്നേക്കുമോ എന്നുള്ള പേടിയാണ്. ഗ്രൂപ്പുകൾ രംഗത്തുവരുമെന്ന ഭയവുമുണ്ട്’’– ജയരാജൻ പറഞ്ഞു.

അതേസമയം, ജെയ്ക്കിനെ നാളെ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനാർഥിയെ നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോയെന്നും പ്രഖ്യാപിക്കാൻ തങ്ങൾക്കു തിടുക്കമില്ലെന്നും മാധ്യമങ്ങളോടു ജയരാജൻ പറഞ്ഞു. പാർട്ടി സംഘടനാപരമായ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട കമ്മറ്റികളെല്ലാം ചർച്ച ചെയ്തു തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.