പശ്ചിമേഷ്യയിലെ സംഘര്‍ഷം ; ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
11 May 2026

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന. ഇന്ധന വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ധന ഉപയോഗം കുറയ്ക്കാനും വര്‍ക്ക് ഫ്രം ഹോം പുനരാരംഭിരക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ ആഹ്വാനം. ഇതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.


