എന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നു; പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിച്ചു: ശശി തരൂര്‍

single-img
15 January 2023

തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നതായും അതിന്റെ പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും ശശി തരൂര്‍ എംപി. തിരുവനന്തപുരത്തെ നിയമസഭ പുസ്തകോത്സവത്തിലായിരുന്നു തരൂരിന്റെ വെളിപ്പെടുത്തൽ.

നമ്മുടെ സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ, താൻ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയായിട്ടാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

ഇനിയുള്ള നാല് വര്‍ഷം കഴിഞ്ഞാല്‍ ആര് എന്താകുമെന്ന് ഇപ്പോഴേ പറയേണ്ടെന്നും, അങ്ങനെ എന്തെങ്കിലുമൊക്കെ കണ്ടു കോട്ട് തയ്ച്ചു വെച്ചിരിക്കുന്നവര്‍ ആ കോട്ട് ഊരി വെച്ചേക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പരസ്യ പ്രതികരണം.