വർഗീയ പ്രചരണം നടത്തിയതായി ആരോപണം; രാജ്മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
5 May 2023

വർഗീയ പ്രചരണം നടത്തി എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഇതിലൂടെ രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബിജെപിയുടെ മുൻ സംസ്ഥാന വ്യക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പുറമെയ്ക്ക് മതേതരത്വം പറയുന്ന കോൺഗ്രസിന്റെ പച്ചയായ വർഗീയ പ്രചരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നാമൊക്കെ ആർഎസ്എസിനെ എതിർക്കുന്നവരാണെന്നും മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിനിടെ ആളുകളോട് പറയുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു സന്ദീപ് വാര്യരുടെ ഈ ആരോപണം.


