വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നല്‍കിയെന്ന് പരാതി

single-img
21 April 2023

വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നല്‍കിയെന്ന് പരാതി.

ക്രൂ അംഗമാണ് പരാതിയുമായി രംഗത്തെത്തിയത്. ദുബായ്-ദില്ലി എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 27നാണ് സംഭവം. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. നേരിട്ട് ഹാജരാകാന്‍ ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി. സംഭവത്തില്‍‌ എയര്‍ ഇന്ത്യയും അന്വേഷണം ആരംഭിച്ചു.

മാര്‍ച്ച്‌ മൂന്നിനാണ് ക്രൂ അംഗത്തിലൊരാള്‍ പരാതി നല്‍കിയത്. റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞിട്ടും പൈലറ്റ് എത്തിയില്ലെന്നും യാത്രക്കാര്‍ക്കൊപ്പമാണ് പൈലറ്റ് എത്തിയതെന്നും പരാതിയില്‍ പറഞ്ഞു. തന്റെ പെണ്‍ സുഹൃത്ത് ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് നിര്‍ദേശിച്ചതായി പരാതിയില്‍ പറഞ്ഞു. ബിസിനസ് ക്ലാസില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.