മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി

single-img
27 October 2022

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്നുണ്ടായ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.

ഈ കുത്തിവെപ്പ് എടുത്തയുടന്‍ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചയുടൻ ഇവര്‍ക്ക് കുത്തിവയ്‌പ്പെടുത്തിരുന്നു.

പിന്നാലെ തന്നെ പള്‍സ് താഴ്ന്ന് സിന്ധു മരിക്കുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.