എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍

single-img
10 November 2022

കൊച്ചി : ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍.

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നല്‍കിയ രഹസ്യം മൊഴിയില്‍ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നല്‍കിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച്‌ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതും അനിവാര്യമാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിക്കവേ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ പരാതിക്കാരിയും സര്‍ക്കാരും എതിര്‍ത്തു. മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. മൊഴി പകര്‍പ്പ് നല്കരുതെന്നു പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടു.