ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പി കെ കുഞ്ഞനന്തന്‍റെ പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

single-img
27 February 2024

ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരണപ്പെട്ടു എന്ന് കരുതി പ്രതിയുടെ പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പികെ കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇന്ന് തീർപ്പ് കൽപ്പിച്ചത്. പി കെ കുഞ്ഞനന്തൻ മരണപ്പെട്ട സാഹചര്യത്തിൽ പിഴ ഒഴിവാക്കണം എന്നായിരുന്നു കുടുംബം മുന്നോട്ടുവെച്ച ആവശ്യം.