അരവിന്ദ് കെജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു: കെ മുരളീധരൻ

single-img
12 April 2024

വിവിധ അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ .താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു.

ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ പോരാടി ,എന്നാൽ ഇവിടെ പിണറായി കീഴടങ്ങി.സംഘികൾക്കു മുന്നിൽ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോൺഗ്രസിനെതിരായ വിമർശനമെന്നും അദ്ദേഹം പരിഹസിച്ചു.