ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്നു: വി മുരളീധരൻ

single-img
20 March 2023

ബിജെപിക്ക് പിന്തുണ നൽകുന്ന തലശേരി ബിഷപ്പിന്റെ പരാമർശത്തിൽ സിപിഎമ്മിനും കോൺഗ്രസിനും ആശങ്കയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാലാ ആർച്ച് ബിഷപ്പ് നാർക്കോട്ടിക്ക് ജിഹാദ് പരാമർശം നടത്തിയപ്പോഴും വിമർശനമുണ്ടായതായും ക്രിസ്ത്യൻ ബിഷപ്പുമാർ അഭിപ്രായം പറയുമ്പോൾ വിമർശിക്കുന്നെന്നും വി മുരളീധരൻ പറഞ്ഞു.

അത്പോലെ തന്നെ ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്നു. റബറിന്റെ വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നു. പ്രധാനമന്ത്രി മോദി ന്യൂനപക്ഷ വിരുദ്ധനെന്ന കോണ്‍ഗ്രസ് പ്രചാരണം ക്രൈസ്തവര്‍ തള്ളിയെന്നും വി മുരളീധരന്‍കൂട്ടിച്ചേർത്തു.