കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണം; ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകൾ

single-img
18 February 2023

രാജ്യത്ത് വർദ്ധിച്ചുവരുന്ന ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാനമായ ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ. നാളെ ഞായറാഴ്ച ജന്തർമന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

രാജ്യവ്യാപകമായ 79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവര്‍ കൂടുതൽ ഇരയായ അക്രമസംഭവങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദികര്‍ക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് സഭകളുടെ പരാതി.

ക്രിസ്ത്യൻ വൈദികര്‍ക്ക് എതിരായി കള്ളക്കേസ് എടുക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നൽകാനും ക്രൈസ്തവ സഭകൾ ആലോചിക്കുന്നുണ്ട്.