ചിന്ത ജെറോം കുടുംബ സുഹൃത്താണ്; വാടക നൽകിയാണ് താമസിച്ചത്; വിശദീകരണവുമായി റിസോർട്ട് ഉടമ

single-img
8 February 2023

ചിന്താ ജെറോം അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ച റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശെരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ. ചിന്ത ജെറോം തന്റെ കുടുംബ സുഹൃത്താണ്. കമ്പനി നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചതെന്നും ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും ഹോട്ടൽ ഉടമ പറഞ്ഞു.

ഇതോടൊപ്പം നിലവിലെ യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ തെറ്റെന്നും നിയമങ്ങൾ പാലിച്ചാണ് റിസോർട്ട് നടത്തുന്നതെന്നും ഹോട്ടൽ ഉടമ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ഒന്നേമുക്കാൽ വർഷത്തോളം ആഡംബര റിസോർട്ടിൽ താമസിച്ചെന്നും ഇതിനുള്ള വരുമാനസ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. താൻ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.