തായ്‌വാനെ ഭയപ്പെടുത്താൻ ചൈന; മൂന്ന് ബോംബറുകളും 21 യുദ്ധവിമാനങ്ങളും അയച്ചു

single-img
22 December 2022

തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ . തെക്കുകിഴക്കൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്ന 39 ചൈനീസ് വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വ്യാഴാഴ്ച രാവിലെ തായ്‌വാൻ യുദ്ധവിമാനങ്ങൾ സജ്ജരായി .

തായ്‌വാൻ അതിന്റെ നാവികസേനയും കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങളും ചൈനീസ് ഭീഷണിക്കെതിരെ സജീവമായി. തായ്‌വാൻ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നപ്രദേശമാണ്. അതുകൊണ്ടുതന്നെ ഈ സ്വയംഭരണ ദ്വീപിൽ സമീപ വർഷങ്ങളിൽ ചൈന സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.