നയിക്കാൻ മുഖ്യമന്ത്രി; രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിന് സാക്ഷിയായി ജന്തര്‍ മന്തര്‍
കേരളത്തിനോടുള്ള അവഗണനക്കെതിരെ കേന്ദ്രത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. ഡൽഹിയിലെ കേരള ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഉടന്‍ ജന്തര്‍ മന്തറില്‍ എത്തി. മുഖ്യമന്ത്രി നയിച്ച മാർച്ചിൽ പ്രതിഷേധ പ്ലക്കാര്‍ഡുമായാണ് എല്ലാവരും അണിനിരന്നത്.
കേരള ഹൗസില്‍ നിന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടന്നാണ് ജന്തര്‍മന്തറിലേക്ക് എത്തിയത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തര്‍ മന്തര്‍. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം കേരളത്തെ ഞെരുക്കുന്നതിനെതിരെയാണ് പ്രതിഷേധം.
ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഇന്ന് ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിട്ടുണ്ട്.