മുഖ്യമന്ത്രിക്ക് ഒരു നികുതിയും പിന്‍വലിക്കില്ലെന്ന പിടിവാശി: വിഡി സതീശൻ

single-img
8 February 2023

സംസ്ഥാന ബജറ്റിലെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം.ഇന്ന് നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് സര്‍ക്കാരിനെതിരെ ബാനറുകളുമായി പ്രതിഷേധിച്ചു. സാധാരണക്കാരായ ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ഒരു നികുതിയും പിൻവലിക്കില്ല എന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ സമരത്തിന്‍റേയും ജനരോേഷത്തിന്‍റേയും പശ്ചാത്തലത്തില്‍ സർക്കാർ പ്രതിരോധത്തിൽ ആയതിനാലാണിത്.വിനാശകരമായ ബജറ്റ് അവതരിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാലിനെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.അധികാരത്തിന്റെ ഹുങ്കിൽ ആണ് ഭരണ പക്ഷം.

ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തത്.ജനങ്ങളുടെ അഭിപ്രായസർവേസർക്കാർ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ എംഎലവ്‍എമാരുടെ സത്യാഗ്രഹ സമരം തുടരും. 13,14 തീയതികളിലെ രാപ്പകൽ സമരം അടുത്തഘട്ടമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു