ഭാരത് റൈസ് രാജ്യത്ത് തൃശൂരിൽ മാത്രം; കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി ജി ആർ അനിൽ

single-img
9 February 2024

ഭാരത് റൈസ് എന്നപേരിൽ അരി ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് സംസ്ഥാന സിവിൽ സപ്ലൈയ്സ് വകുപ്പ് മന്ത്രി ജി ആർ അനിൽ.രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് വിതരണം ചെയ്യുന്നില്ലെന്നും രാജ്യത്ത് എത്തിച്ചത് തൃശൂരിൽ മാത്രമെന്നും ജി ആർ അനിൽ വ്യക്തമാക്കി.

കേന്ദ്ര സെക്രട്ടറിയേറ്റ് എന്നത് ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളായി മാറി. കേന്ദ്രത്തിന്റെ നടപടിക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയമെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.