മഹുവ മൊയിത്ര എംപിക്കെതിരെ സിബിഐ അന്വേഷണം തുടങ്ങി

single-img
25 November 2023

പാർലമെന്റിൽ ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയിത്ര എംപിക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു . മഹുവയുടെ മുൻ സുഹൃത്തായിരുന്ന ആനന്ത് ദെഹദ്രായി നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും.

എംപിക്കെതിരായ പരാതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പാർലമെന്‍റ് എത്തിക്സ് കമ്മറ്റിയും, ലോക്പാലും നേരത്തെ ശുപാർശ ചെയ്തിരുന്നു. അദാനി ​ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് പരാതി. ദർശൻ ഹിരാനന്ദാനിക്ക് ചോദ്യങ്ങൾ അപ്ലോഡ് ചെയ്യാനായി ലോ​ഗിൻ ഐഡിയും പാസ്വേഡും കൈമാറിയെന്ന് നേരത്തെ മഹുവ സമ്മതിച്ചിരുന്നു.