ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ നരബലി കേസുമായി ബന്ധമുണ്ടോ എന്നു അന്വേഷിക്കാൻ സിബിഐ എത്തുന്നു

single-img
18 October 2022

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയും മനുഷ്യമാംസ ഭോജനവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍.

ഇതുവരെ ഒരു തുമ്ബും കിട്ടാത്ത ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ സിബിഐ എത്തുമെന്ന് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ സി.ബി.ഐ. സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചു. പോലീസ് കസ്റ്റഡിയിലുള്ള ഇലന്തൂര്‍ കേസ് പ്രതികളെ ചോദ്യംചെയ്യാന്‍ കോടതിയുടെ അനുമതി സി.ബി.ഐ തേടും. ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ടു കേരളാ പോലീസ് അന്വേഷിക്കുന്ന തിരോധാനക്കേസുകളിലും സി.ബി.ഐ. താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ജെസ്ന അപരിചിതരുമായി ബന്ധം സൂക്ഷിക്കുന്ന വ്യക്തിയല്ലെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. ജെസ്ന കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ ഈ നിഗമനത്തിലെത്തിയത്.
എന്നാല്‍, സാധ്യതകളൊന്നും തള്ളിക്കളയാന്‍ സി.ബി.ഐ ഒരുക്കമല്ല. അതുകൊണ്ടാണ് ഇലന്തൂര്‍ കേസ് പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നത്