സിബിഐയും ഇഡിയും പ്രവര്‍ത്തിക്കുന്നത് ഏറ്റവും നിക്ഷ്പക്ഷമായ രീതിയിൽ: അമിത് ഷാ

single-img
18 March 2023

കേന്ദ്ര ഏജൻസിയായ സിബിഐയും ഇഡിയും പ്രവര്‍ത്തിക്കുന്നത് ഏറ്റവും നിക്ഷ്പക്ഷമായ രീതിയിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതുവരെ രജിസ്റ്റർ ചെയ്തതിൽ രണ്ടു കേസുകള്‍ ഒഴികെ ഇപ്പോള്‍ അന്വേഷണം നടക്കുന്ന മറ്റെല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും അമിത് ഷാ ‘ഇന്ത്യാ ടുഡേ കോൺക്ലേവിൽ’ ചൂണ്ടിക്കാട്ടി.

‘അഴിമതി എന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അതിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്ന് 2017 ലെ യുപി തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ് വനിതാ നേതാവ് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപടിയുണ്ടായപ്പോള്‍ അവര്‍ കരച്ചിലുമായി ആകെ ബഹളത്തിലാണ്’, അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഈ അന്വേഷണ ഏജന്‍സികളൊന്നും കോടതിക്ക് മുകളിലല്ല. കോടതിയില്‍ പോകുന്നതിന് പകരം അവരെന്തിനാണ് പുറത്ത് നിന്ന് ബഹളം വെയ്ക്കുന്നത്.

രണ്ട് കേസുകളൊഴികെ ബാക്കി എല്ലാ അഴിമതി കേസുകളും രജിസ്റ്റര്‍ ചെയ്തത് അവരുടെ ഭരണ കാലത്താണ്. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ കാലത്തല്ല. ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരായി ഉപയോഗിക്കുകയാണൊ എന്നാണ് അവര്‍ ചോദിക്കുന്നത്. ഇതിനെതിരെ കോടതിയില്‍ പോകാന്‍ അവരെ ആരാണ് തടയുന്നത്.’, അമിത് ഷാ ചോദിച്ചു.