ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടം; റിയാദിൽ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

single-img
4 February 2023

ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ റിയാദിൽ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. രാജ്യത്തെ അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. കർണാടക- മംഗലാപുരം സ്വദേശികളായ മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്വാന്‍, അഖില്‍ നുഅ്മാന്‍ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മരിച്ച മറ്റൊരാര്‍ ബംഗ്ലാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി. പക്ഷെ നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്.