തെലങ്കാനയിൽ തൂക്ക് മന്ത്രിസഭ; ഇന്ത്യ ടുഡേ പ്രവചനം

single-img
30 November 2023

ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തെലങ്കാനയിൽ തൂക്ക് മന്ത്രിസഭ എന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ സർവേ ഫലം.
ഇപ്പോഴുള്ള ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് പ്രവചനം. ബിആർഎസിന് 48 മുതൽ 58 വരെ സീറ്റ് പ്രവചിക്കുമ്പോൾ തൊട്ട് പിന്നാലെ 49 മുതൽ 56 വരെ സീറ്റ് കോൺഗ്രസ് നേടുമെന്നും പറയുന്നു.

അതേസമയം ബിജെപിക്ക് 5 മുതൽ 10 വരെയും എഐഎംഐഎമ്മിന് 6 മുതൽ 8 വരെയും സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. പുതുതായി തെലങ്കാന സംസ്ഥാനം രൂപീകരിച്ച 2014 മുതൽ ബിആർഎസിനാണ് മുൻതൂക്കം. പക്ഷെ ഇത്തവണ ശക്തമായ ത്രികോണ മത്സരം. ബിആർഎസും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. ന്യൂനപക്ഷ മേഖലയിലെ ഒൻപതു സീറ്റുകളിൽ മത്സരിക്കുന്ന അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മിന് ഈ മേഖലകളിലുള്ള മേൽക്കൈ കോൺഗ്രസിനു ഭീഷണിയാണ്.

2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ 119ൽ ടി.ആർ.എസ് 63, കോൺഗ്രസ് -21, എ.ഐ.എം.ഐ.എം -ഏഴ്, ബി.ജെ.പി- അഞ്ച് എന്നിങ്ങനെയായിരുന്നു സീറ്റ് നില. 2018ൽ ഇത് യഥാക്രമം ടി.ആർ.എസ് -88, കോൺഗ്രസ്- 19, എ.ഐ.എം.ഐ.എം-ഏഴ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.