“ബി.ജെ.പിയെ ഭയക്കേണ്ട” എന്ന് സി രവിചന്ദ്രന്‍; ഇയ്യാൾ സംഘി ആണെന്നതിനു വേറെ തെളിവ് വേണോ എന്ന് സോഷ്യൽ മീഡിയ

single-img
2 October 2022

കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ടു സംഗതികൾ കമ്യുണിസ്റ്റ് പാർട്ടിയെയും ഇസ്‌ലാമിനെയും ആണ് എന്ന് സി. രവിചന്ദ്രൻ. എന്നാൽ ബിജെപിയെ അത്രക്ക് ഭയക്കേണ്ട എന്നും ഉപദേശം. ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രന്റെ സംഘപരിവാർ അനുകൂല നിലപാട് പുറത്തായത്.

അഭിമുഖത്തിൽ അവതാരകനോട് രവിചന്ദ്രൻ തിരിച്ചു ചോദിക്കുകയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ടു സംഗതികൾ ഏതൊക്കെയാണ് എന്ന്. അതിനു അവതാരകൻ എനിക്ക് അങ്ങനെ ഇവരെയൊന്നും ഭയമില്ല, പക്ഷേ നമ്മള്‍ കമ്മ്യൂ ണിസ്റ്റ്പാര്‍ട്ടിയെ ഭയക്കണം. ഉടനെ രവിചന്ദ്രൻ ഇടയ്ക്കു കയറി ‘ഇസ്ലാമിനേയും ഭയക്കണം’ എന്ന് പറയുന്നത് കാണാം. ഇതിനു ശേഷം ബി.ജെ.പിയേയും ഭയക്കണം എന്ന് അവതാരകൻ പറഞ്ഞപ്പോൾ ഓകെ, ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ എന്നായിരുന്നു രവിചന്ദ്രന്റെ മറുചോദ്യം.

നിരവധി ആളുകളാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഇനിയും നിങ്ങള്‍ സംഘിയായ രവിചന്ദ്രനെ ന്യായീകരിക്കുകയാണോ’, എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഇതിനു മുന്നേയും പലതവണ സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രൻ സംഘപരിവാർ പ്രോപഗണ്ടകൾ തന്റെ പ്രഭാഷണം വഴി അവതരിപ്പിക്കുകയും, അതിനു ന്യായീകരണം ചമക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചു പല സ്വാതന്ത്രചിന്തകരും അദ്ദേഹവുമായി സഹകരിക്കുന്നതും നിർത്തിയിരുന്നു.