നവ കേരള സദസ്സിൽ പങ്കെടുക്കാതെ പ്രതിപക്ഷം മാറി നിൽക്കുന്നത് ജനങ്ങളെ അപമാനിക്കൽ: മന്ത്രി മുഹമ്മദ് റിയാസ്

single-img
17 November 2023

നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്നും സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് പോവുകയാണ്. സദസ്സ് ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ പ്രതിപക്ഷം ക്രിയാത്മക വിമർശനം ആണ് ഉന്നയിക്കേണ്ടത്. പ്രതിപക്ഷം ഗുണപരമായ കാര്യങ്ങളിൽ പിന്തുണ നൽകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ എംഎൽഎമാർക്കും നവകേരള സദസ്സിൽ പങ്കെടുക്കാൻ താൽപര്യം ഉണ്ട്. പക്ഷെ നേതൃത്വം തടഞ്ഞതിലാണ് അവർക്ക് ദുഃഖം. സദസ്സിൽ പങ്കെടുക്കാതെ പ്രതിപക്ഷം മാറി നിൽക്കുന്നത് ജനങ്ങളെ അപമാനിക്കൽ ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

അതേസമയം, നവ കേരള സദസ് എന്നല്ല, ദുരിത കേരള സദസ് എന്നാണ് പേരിടേണ്ടതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ആരോപിച്ചു. 100 കോടി ചെലവ് യാത്രക്ക് വേണ്ടി വരും. ധൂർത്ത് ആയത് കൊണ്ടാണ് യുഡിഎഫ് ബഹിഷ്‌ക്കരിക്കുന്നതെന്നുംഅദ്ദേഹം അറിയിച്ചു.