വടക്കഞ്ചേരി അപകടം; മുങ്ങിയ ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ

single-img
6 October 2022

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഒളിവിലായ ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇന്ന് രാവിലെ ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ നാൽപ്പത്തിരണ്ടോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്.

കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പടെ മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു