ബിഎസ് എഫിന്റെ സ്നിഫർ നായ ഗർഭിണിയായി; അന്വേഷണത്തിന് ഉത്തരവ്

single-img
31 December 2022

മേഘാലയയിലെ ബിഎസ് എഫ് സേനയുടെ സ്നിഫർ നായ്ക്കളിൽ ഒന്ന് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്ന് അതിർത്തി രക്ഷാ സേന കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഓഫീസർ വിഷയത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. സെഷൻ ഹെഡ് ക്വാർട്ടേഴ്‌സ് ബിഎസ്എഫ് ഷില്ലോങ്ങ് കോടതിയുടേതാണ് ഉത്തരവ്.

ബിഎസ്‌എഫിന്റെ കീഴിയുള്ള നായ ഡിസംബർ 5 ന് ബോർഡർ ഔട്ട് പോസ്റ്റ് ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികളെ പ്രസവിക്കുകയായിരുന്നു. വളരെ ഉയർന്ന പരിശീലനം ലഭിച്ച ബിഎസ്‌എഫ് നായ്ക്കളെ അവരുടെ ഹാൻഡ്‌ലർമാരുടെ മേൽനോട്ടത്തിലാണ് പരിപാലിക്കുന്നതെന്നും പതിവായി ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഒരു മുതിർന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.

“ഈ നായ്ക്കൾ ഒരിക്കലും മറ്റ് നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നില്ല. ഒരു വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിലാണ് ബ്രീഡിംഗ് നടത്തുന്നത്, ”ഒരു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ് നായയെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.