പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ പിടികൂടി ബിഎസ്എഫ്

single-img
26 November 2025

പാകിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ ഒരു കമിതാക്കളെ ഗുജറാത്തിൽ ബിഎസ്എഫ് പിടികൂടി. അതിർത്തി അനധികൃതമായി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

അതിർത്തിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള മിഥി ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ ബന്ധത്തെ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പോപത് കുമാർ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് അറസ്റ്റ് ചെയ്തത്. രാത്രി മുഴുവൻ യാത്ര ചെയ്ത് അതിർത്തിയിലെത്തിയ ശേഷം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയിലായത്.