മോദി റിഷി സുനക് കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടൻ

single-img
16 November 2022

ഇന്ത്യൻ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കും ചര്‍ച്ച നടത്തിയതിന് പിന്നാലെ ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജി20 ഉച്ചകോടിയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച.

ഇന്ത്യയുടെ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് ഇതിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. 18 മുതല്‍ 30 വരെ പ്രായമുള്ള ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനിൽ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുളള അനുമതി നല്‍കി എന്ന് യുകെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തില്‍ ഏറെ പ്രധാനപ്പെട്ട നിമിഷമാണ് ഈ പദ്ധതിയുടെ സമാരംഭം. ഇരു സമ്പദ് വ്യവസ്ഥകളുടേയും കരുത്തുകൂട്ടാന്‍ ഉതകുന്ന വിധത്തില്‍ ഇന്തൊപസഫിക് മേഖലയില്‍ മേഖലയില്‍ വിശാലവും സുദൃഢവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്,’ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസ്താവിച്ചു.