തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച്‌ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ പ്രതിപക്ഷ കക്ഷികളുടെ കളിപ്പാവകളാണെന്ന് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്

single-img
30 April 2023

തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച്‌ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ കളിപ്പാവകളാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍(ഡബ്ല്യുഎഫ്‌ഐ) തലവന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്.

റെയില്‍വേയില്‍ ജീവനക്കാരായ ചില താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നത് ചട്ടവിരുദ്ധമാണെന്നും സിംഗ് പറഞ്ഞു.

ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണ്; എങ്കിലും പദവിയില്‍ നിന്ന് രാജി വയ്ക്കില്ല. പ്രതിഷേധക്കാര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അവര്‍ക്ക് ആവശ്യം തന്‍റെ രാജിയാണെന്നും സിംഗ് പറഞ്ഞു. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന് സിംഗ് നന്ദി അര്‍പ്പിച്ചു.