ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങളിൽ ഇടപെടരുത്; ബ്രിജ് ഭൂഷണ് ബി ജെ പിയുടെ താക്കീത്

single-img
28 December 2023

ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ദേശീയ ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന് മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ് താക്കീത് നൽകി.എംപിയുടെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമാണെന്നും ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമാണ്ജെ .പി നഡ്ഡ വിഷയത്തില്‍ ഇടപെട്ടത്. യുപിയിലെ ഗോണ്ട മേഖലയിലെ ശക്തനായ നേതാവാണ് ബ്രിജ് ഭൂഷണ്‍.
ബാഹുബലി നേതാവ് എന്നാണ് ബി.ജെ.പി തന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് ബ്രിജ് ഭൂഷൺ.ബ്രിജ് ഭൂഷൺ വിഷയം വനിതാ വോട്ടർമാർക്കിടയിൽ വലിയ തിരിച്ചടിയാകുമെന്ന റിപ്പോർട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചെന്നാണ് വിവരം.

അതേപോലെ തന്നെ ഗുസ്തിക്കാരുടെ പ്രതിഷേധം അടുത്ത വർഷം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.