എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്

single-img
25 September 2022

കണ്ണൂരിൽ എസ്.ഡി.പി.ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് പാനൂർ പാറാട് ആണ് സംഭവം. പാറാട് സ്വദേശി അജ്മലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

കഴിഞ്ഞ ദിവസം മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ് നടന്നിരുന്നു. ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിഎഫ്ഐ നേത‍ൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണത്തെ ഉണ്ടായതു എന്നാണു പോലീസ് പറയുന്നത്.

പെട്ടന്ന് പ്രഖ്യാപിച്ച ഹ‍ര്‍ത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കൾ അണികൾക്ക് നി‍ദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം.