കേരളത്തിൽ അടുത്ത തവണ ബിജെപി സർ‌ക്കാർ രൂപീകരിക്കും: പിസി ജോർജ്ജ്

single-img
23 April 2023

കേരളത്തിൽ അടുത്ത തവണ ബിജെപി സർ‌ക്കാർ രൂപീകരിക്കുമെന്ന് വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ചുകൊണ്ട് പിസി ജോർജ്ജ് . താൻ ഇപ്പോൾ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ഈ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

“കേരളം അടുത്ത തെരഞ്ഞെടുപ്പോസ് ബിജെപിയുടെ കൈകളിലേക്ക് പോകും. ഞാൻ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബിജെപിയിലേക്ക് പോകൂ” പി സി ജോർജ് പറഞ്ഞു.

അതേസമയം, താൻ വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ആളുകൾ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു..