അതിവേഗ റെയിൽ പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പാക്കണമെന്നത് ചർച്ച ചെയ്യാൻ ബിജെപി

single-img
12 August 2023

സംസ്ഥാനത്തെ അതിവേഗ റെയില്‍ ബിജെപിയുടെ കോര്‍കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുന്നു. മെട്രോമാന്‍ ഇ ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഈ പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പാക്കണമെന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. പരാതിയുണ്ടെങ്കില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല. ജനറല്‍ സെക്രട്ടറി സുധീറിനെ അറിയില്ലെന്ന് പറഞ്ഞത്തിലും ശോഭാ സുരേന്ദ്രന് വിമര്‍ശനം. ശോഭാ സുരേന്ദ്രനെ നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

വീണ്ടും പരസ്യ പ്രതികരണം ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കേണ്ടത് ഔദ്യോഗിക വിഭാഗമാണ്. മാത്രമല്ല, പുതുപ്പള്ളി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക 2 പേരിലേക്ക് ചുരുക്കി. ബിജെപി. ജന. സെക്രട്ടറി ജോര്‍ജ് കുര്യന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ പരിഗണനയില്‍. പേരുകള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറും. എന്നാല്‍ എന്‍ ഹരിയുടെ പേരും സജീവ പരിഗണനയിലാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണ്.